തലമുറകളുടെ പാരമ്പര്യം

ചെന്തിട്ട ഇല്ലം

ജ്യോതിഷം

നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കാരണവും അതിൻ്റെ  പരിഹാരവും കണ്ടെത്തുന്നു :- ആദർശ് നമ്പൂതിരി

ജാതക ദോഷങ്ങൾ

ജാതക ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ചൊവ്വാദോഷം പോലുള്ളവയെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ള പൂജാവിധികൾ നിർദേശിക്കുന്നു.

ശനിദോഷം

ശനിദശ, ഏഴരശനി, കണ്ടകശനി,എന്നിവയ്ക്ക് ശനീശ്വര പൂജ, ശനീശ്വരശാന്തി ഹവനം എന്നിവയിലൂടെ പരിഹാരം കണ്ടെത്തുന്നു.

സർപ്പദോഷം

തലമുറകളായി പിന്തുടരുന്ന സര്‍പ്പദോഷത്തിന് പരിഹാരമായും സര്‍പ്പ പ്രീതിക്കായും ചെയ്യേണ്ട വഴിപാടുകളും പ്രാര്‍ത്ഥനകളും എന്തൊക്കെയെന്ന് കണ്ടെത്തുന്നു.

ആഭിചാരം

ശത്രു ദോഷം, ആഭിചാര ദോഷം എന്നിവയെ മറികടക്കാനുള്ള പൂജാവിധികളും സുദർശന ഹോമമടക്കമുള്ളവയും യഥാവിധി ചെയ്യുന്നു.

കൈവിഷ പരിഹാരം

ആഹാരത്തിലൂടെയും. പാനിയത്തി ലൂടെയും. ശരീരത്തിൽ പ്രവേശിച്ച മന്ത്ര ബാധയായ കൈവിഷത്തെ പൂജ, ഹോമം, ആവാഹനം എന്നിവയിലൂടെ നിശേഷം മാറ്റുന്നു.

മുജ്ജന്മ പാപങ്ങൾ

പൂര്‍വ്വ പാപം, ജന്മാന്തര ദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, മുജ്ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നിർദേശിക്കുന്നു.

ആരാധനാ
മൂർത്തികൾ

ഇല്ലത്തെ പ്രധാന ആരാധനാമൂർത്തികളെ പരിചയപ്പെടുത്തുന്നു.

കുന്ദളാംബ

Kundalamba

Kundalamba

കുന്ദളാംബ

ചെന്തിട്ട ഇല്ലത്തു കുടികൊള്ളുന്ന ഭഗവതി കുന്ദളാംബയാണ്. ചതുർബാഹുക്കളോടുകൂടി നാഗങ്ങളാകുന്ന വളകൾ ധരിച്ചു ഇരുകൈകളിൽ വാളും ശൂലവുമേന്തി, മറ്റു ഇരുകൈകളും ഊഞ്ഞാലിന്റെ കയറിൽ പിടിച്ചു ഊഞ്ഞാലിൽ ഇരിക്കുന്ന രൂപമാണ് ഭഗവതിക്ക്. പ്രകൃതിയുടെ പ്രകടമായ ദേവീസങ്കല്പം.

മറ്റു ദേവതകൾ

ദേവീപ്രതിഷ്ഠ കൂടാതെ ശിവൻ, ഗണപതി, നാഗദൈവങ്ങൾ എന്നിവരെയും ഈ കാവിൽ ആരാധിച്ചു പോരുന്നു.

പ്രതിവിധികൾ

വിവിധ പാപദോഷങ്ങൾക്കുള്ള പ്രതിവിധികൾ വേദശാസ്ത്രത്തിനനുകൂലമായി ചെയ്യുന്നു.

Sarppakkavu

സർപ്പദോഷംകൊണ്ടുള്ള രോഗങ്ങളും ദുരിതങ്ങളും അനുഭവിച്ചു പോരുന്നവർക്കും, ജീവിതത്തിലെ മറ്റനേകം പ്രശ്നങ്ങൾക്കൊണ്ടു ദുഃഖമനുഭവിക്കുന്നവർക്കും കൈവിഷദോഷങ്ങൾക്കുമുൾപ്പെടെയുള്ള പരിഹാരക്രിയകൾ ഇവിടെ ചെയ്യുന്നു.

പാരമ്പര്യമായി കിട്ടിയ ജ്യോതിഷവും പൂജാദികർമ്മങ്ങളും ഹോമവും ആവാഹനക്രിയകളും ചെയ്യുന്നത് ഇല്ലത്തെ മുഖ്യപുരോഹിതനായ ബ്രഹ്മശ്രീ ആദർശ് നമ്പൂതിരിയാണ്.
Scroll to top